തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

Published : Feb 29, 2020, 08:52 AM IST
തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

Synopsis

കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവോള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു.

തൃശൂര്‍: തൃശൂർ വലപ്പാട് ദേശീയപാതയിൽ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ (40) രമ്യ (35) എന്നിവരാണ് മരിച്ചത്. പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. 

കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് സവോള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലപ്പാട് പെലീസ് ലോറി കസ്റ്റഡിയിൽ എടുത്തു..

PREV
click me!

Recommended Stories

കണക്കുകൾ വ്യക്തം, 2020 ത്തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്
എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്