വിഷു ദിനത്തിൽ കാണാതായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി

Published : Apr 20, 2025, 12:44 PM IST
വിഷു ദിനത്തിൽ കാണാതായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി

Synopsis

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് യുവാവിനെ കാണാതായത്.

കൊച്ചി: ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. തമിഴ്നാട് കാരെക്കുടി സ്വദേശി കൈലാസ് കുമാറിനെയാണ് കണ്ടെത്തിയത്. വിഷുദിനത്തിൽ കാണാതായ യുവാവിനെ എറണാകുളം കൂനമാവിലെ ആശ്രമത്തിലാണ് കണ്ടെത്തിയത്.

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് കൈലാസിനെ കാണാതായത്. തുടർന്ന് കൈലാസിന്റെ കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. ക്ഷേത്രത്തിലെ തിരക്കിനിടയിൽപ്പെട്ടാണ് കൈലാസിനെ കാണാതായതെന്നും യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും യുവാവിന്റെ കുടുബം പറഞ്ഞിരുന്നു.
 

Read More:പിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്; "എന്റെ കേരളം" ഏപ്രിൽ 21 മുതൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം