
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് താരീഖ് അൻവർ. വോട്ട് വിഹിതത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്. 0.95 ശതമാനമാണ് ഇടതുപക്ഷവും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം. ഫലം ഇതിനേക്കാൾ മെച്ചപ്പെടുത്താമായിരുന്നു. സംസ്ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി സെക്രട്ടറിമാർക്ക് ചുമതല നൽകും.
തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പാണ്. നിർദ്ദേശങ്ങൾ പലതും കിട്ടി. ചില മാറ്റങ്ങൾ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തും. ജില്ലാ തലത്തിൽ പുനസംഘടനയുണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സോണിയാ ഗാന്ധി സ്വീകരിക്കും. ജില്ലാ തലം മുതൽ താഴേക്ക് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചില നിർദ്ദേശങ്ങൾ യു ഡി എഫിൽ നിന്ന് കിട്ടിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ നേതാക്കളുടെ വിഴുപ്പലക്കലുകൾ പാടില്ല. അവർ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണം. യുഡിഎഫ് വിപുലീകരണം ഇപ്പോഴില്ല. ഡിസിസികൾക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും താരീഖ് അൻവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam