അധ്യാപിക എത്താന്‍ വൈകി; സർക്കാർ ഏകാധ്യാപിക സ്കൂളിൽ പ്രവേശനോത്സവം താമസിച്ചു, സംഭവം പത്തനംതിട്ടയില്‍

Published : Jun 03, 2024, 12:41 PM ISTUpdated : Jun 03, 2024, 03:58 PM IST
അധ്യാപിക എത്താന്‍ വൈകി; സർക്കാർ ഏകാധ്യാപിക സ്കൂളിൽ പ്രവേശനോത്സവം താമസിച്ചു, സംഭവം പത്തനംതിട്ടയില്‍

Synopsis

പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം. ഏകാധ്യാപിക വിദ്യാലയത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപിക ഇതുവരെ എത്താത്തതിനെ തുടര്‍ന്നാണ് സ്കൂളിൽ പ്രവേശനോത്സവം വൈകുന്നത്. 

പത്തനംതിട്ട: സർക്കാർ സ്കൂളിൽ പ്രവേശനോത്സവം വൈകുന്നു. പത്തനംതിട്ട തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളിലാണ് സംഭവം. ഏകാധ്യാപിക വിദ്യാലയത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപിക ഇതുവരെ എത്താത്തതിനെ തുടര്‍ന്നാണ് സ്കൂളിൽ പ്രവേശനോത്സവം വൈകുന്നത്. 

27 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് പ്രവേശനോത്സവം വൈകുന്നത്. രാവിലെ 9.30 ക്കാണ് തിരുവല്ല ഗവ. പ്രീ പ്രൈമറി സ്കൂളില്‍ പ്രവേശനോത്സവം നടക്കേണ്ടിയിരുന്നത്. രാവിലെ തന്നെ എത്തിയ കുരുന്നുകളും രക്ഷിതാക്കളും അധ്യാപികയെ കാത്തിരുന്നു മടുത്തു. ഉച്ചയോടെയാണ് അധ്യാപിക സ്കൂളില്‍ എത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങൾക്കായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ പോയതായിരുന്നു എന്നാണ് അധ്യാപികയുടെ വിശദീകരണം. 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും