കുട്ടി മുത്തശ്ശിയോട് മനസ്സുതുറന്നത് വഴിത്തിരിവായി, മൂന്നാനച്ഛന്‍റെ കൊടും ക്രൂരതയ്ക്ക് 15 വർഷം തടവും പിഴയും

Published : Jul 09, 2025, 04:13 PM ISTUpdated : Jul 09, 2025, 04:16 PM IST
Repreesentative Image

Synopsis

മൊബൈലിലൂടെ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്

തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മൂന്നാനച്ഛൻ അനിൽ കുമാറിന് പതിനഞ്ച് കൊല്ലം കഠിന തടവും 45,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നരകൊല്ലം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും വിധിയിൽ പറയുന്നു.

2020 മാർച്ച്‌ മാസമാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇത് കൂടാതെ മൊബൈലിലൂടെ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തെന്നും മൊഴിയിലുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ സംഭവങ്ങളൊന്നും കുട്ടി പുറത്താരോടും തുറന്നു പറഞ്ഞില്ല. ഏറ്റവും ഒടുവിൽ പീഡിപ്പിച്ച ദിവസം അമ്മുമ്മയെ അറിയിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് വീട്ടുകാർ നഗരൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിനാറ് സാക്ഷികളെ വിസ്ത്തരിക്കുകയും ഇരുപത്തിയാറ് രേഖകൾ ഹാജരാക്കുകയും ചെയ്തു. ജില്ലാ ലീഗൽ ഐഡ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും