തളി ക്ഷേത്രപൈതൃക പദ്ധതി: നിർമ്മാണം താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; പദ്ധതിയുടെ എല്ലാ ഫയലുകളും ഹാജരാക്കണം

Published : Aug 05, 2023, 10:40 PM ISTUpdated : Aug 05, 2023, 10:55 PM IST
തളി ക്ഷേത്രപൈതൃക പദ്ധതി: നിർമ്മാണം താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; പദ്ധതിയുടെ എല്ലാ ഫയലുകളും ഹാജരാക്കണം

Synopsis

ക്ഷേത്രക്കുളത്തിലെ കൽമണ്ഡപം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

കോഴിക്കോട്: കോഴിക്കോട് തളി ക്ഷേത്ര പരിസരം ഉൾപ്പെട്ട  പൈതൃക പദ്ധതിയുടെ  മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന ടൂറിസം ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ക്ഷേത്രക്കുളത്തിലെ കൽമണ്ഡപം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

ഒരു മാസത്തേക്കാണ് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്. വിശ്വാസികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിയിൽ കോടതി  സർക്കാരിനോടും മലബാർ ദേവസ്വത്തോടും വിശദീകരണം തേടി. തളി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, പാരമ്പര്യ ട്രസ്റ്റി എന്നിവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാനും കോടതി നിർദ്ദേശം നൽകി. നിലവിലുള്ള അറ്റാകുറ്റപണി തുടരാം. 

തളി ക്ഷേത്രനിര്‍മ്മാണം തടഞ്ഞ് ഹൈക്കോടതി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല