പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തൽ; താമരശേരിയിലെ ഒൻപത് വയസുകാരിയുടെ മരണ കാരണം മസ്‌തിഷ്‌ക ജ്വരം

Published : Aug 15, 2025, 08:35 PM IST
fever death

Synopsis

കോഴിക്കോട് ഒൻപത് വയസുകാരിയുടെ മരണകാരണം മസ്‌തിഷ്‌ക ജ്വരമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ താമരശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ നിർണായക കണ്ടെത്തൽ. മരണ കാരണം മസ്‌തിഷ്‌ക ജ്വരമെന്നാണ് കണ്ടെത്തൽ. അമീബിക് മസ്തിഷ്ക ജ്വരമാണോ എ സ്ഥിരീകരിച്ചിട്ടില്ല. ഇത് കണ്ടെത്താൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9) ആണ് മരിച്ചത്. പനി മൂർച്ചിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തും മുൻപ് മരണം സംഭവിച്ചു. സംഭവത്തിൽ കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

പെൺകുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സർവേ തുടങ്ങി. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച താമരശേരി താലൂക്ക് ആശുപത്രി കുഞ്ഞിന് ചികിത്സ നൽകിയിരുന്നുവെന്ന് പ്രതികരിച്ചു. പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നു. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അതേസമയം, പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആരോഗ്യ വകുപ്പ് പനി സർവേ നടത്തുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാടെങ്ങും മുന്നണി ജാഥകൾ; വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും, എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടരും
Malayalam News live: നാടെങ്ങും മുന്നണി ജാഥകൾ; വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും, എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടരും