
പത്തനംതിട്ട: മാളികപ്പുറം കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പൊട്ടിത്തെറിയല്ല, തീപിടിത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. അപകടത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താൻ രണ്ടുദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തും. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും. ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായി മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്‍റെ നില അതീവ ഗുരുതരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam