'എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനകള്‍, ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവ': ഹൈക്കോടതി

Published : May 13, 2022, 04:55 PM ISTUpdated : May 13, 2022, 06:56 PM IST
 'എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനകള്‍, ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവ': ഹൈക്കോടതി

Synopsis

സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം.

കൊച്ചി: എസ്ഡിപിഐയും (SDPI) പോപ്പുലർഫ്രണ്ടും (Popular Front) തീവ്രനിലപാടുള്ള സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഹൈക്കോടതി. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം. കേസ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടമുണ്ടാകണമെന്ന കർശന നിർദ്ദേശത്തോട് കൂടിയായിരുന്നു മേയ് അ‍ഞ്ചിന് സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയത്. കഴിഞ്ഞ വർഷം നവംബർ 15 നാണ് ബൈക്കിൽ സഞ്ചരിരിക്കുകയായിരുന്ന സഞ്ജിത്തിനെ ഭാര്യയുടെയും കുഞ്ഞിന്‍റെ കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

Read Also : മരട് കേസ്: ഫ്ലാറ്റ് ഉടമകൾക്ക് പലിശയ്ക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ
പീഡനക്കേസ്, അഴിമതി ആരോപണം: രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച, ഹൈക്കമാൻഡ് തീരുമാനിക്കും