മിണ്ടാപ്രാണിയോട് ക്രൂരത; നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു; സംഭവത്തിൽ അന്വേഷണം

Published : May 16, 2023, 04:54 PM ISTUpdated : May 16, 2023, 05:13 PM IST
മിണ്ടാപ്രാണിയോട് ക്രൂരത; നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ചു; സംഭവത്തിൽ അന്വേഷണം

Synopsis

ബൈക്കിന്റെ നമ്പർ വ്യക്തമായിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മലപ്പുറം: മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിൽ നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് ക്രൂരത. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് എന്ന് ബൈക്കിൽ സഞ്ചരിച്ചയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ഈ ക്രൂരത ശ്രദ്ധയിൽപെട്ടത്. നായയെും വലിച്ചിഴച്ച് ബൈക്കിൽ കൊണ്ടുപോകുകയായിരുന്നു ബൈക്കിലുള്ളയാൾ. ഒരു കിലോമീറ്ററോളം ഇങ്ങനെ കൊണ്ടുപോയിട്ടുണ്ടെന്നാണ് വീഡിയോ പകർത്തിയ ആൾ പറയുന്നത്. യുവാവ് പിന്നാലെ വന്ന് ഇത് തടയുകയായിരുന്നു. 

നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് എന്നായിരുന്നു ബൈക്കിലുള്ള ആൾ മറുപടി നൽകിയത്. നായയ്ക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് വീഡിയോ പകർത്തിയ യുവാവ് പറയുന്നു. തുടർന്ന് നായയെ ബൈക്കിലേക്ക് കയറ്റിവെച്ച് കൊണ്ടുപോകുന്നതും കാണാം. യുവാവ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് ശേഷം എടക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. ബൈക്കിന്റെ നമ്പർ വ്യക്തമായിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല.ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ചുങ്കത്തറ പുലിമുണ്ട എന്ന സ്ഥലത്തുള്ള ആള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ്. ബൈക്കിലെത്തിയ ആള്‍ ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

എലിക്ക് വച്ച പശക്കെണിയില്‍ കുടുങ്ങിയത് പൊന്മാന്‍, രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

ഭാര്യയുടെ ​ന​ഗ്നചിത്രങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ


 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ