
ആലപ്പുഴ: പഞ്ചാബിലെ ജലന്ധറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ (nun) മരണത്തിൽ (suicide) സംശയമുണ്ടെന്ന് ബന്ധുക്കൾ. മേരി മേഴ്സിയുടെ മരണത്തിലെ സംശയങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കളക്ടർക്ക് പരാതി നൽകി. ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ സിസ്റ്റർ മേരി മേഴ്സിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോൺവെന്‍റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ജലന്തറിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ കോൺവന്റിൽ കഴിഞ്ഞ നാലുവർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു മേരി മേഴ്സി. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന നിലപാടിലാണ് കന്യാസ്ത്രീയുടെ കുടുംബം. മരിക്കുന്നതിന്‍റെ തലേന്നും സന്തോഷത്തോടെ സിസ്റ്റര്‍ വീട്ടിലേക്ക് വിളിച്ചതാണ്. വെള്ളിയാഴ്ച വീണ്ടും വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വച്ചത്. പിന്നാലെ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് കുടുംബം പറഞ്ഞു. സംശയം തീർക്കാൻ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. മൃതദേഹം രാവിലെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിച്ചു. കുടുംബാംഗങ്ങളും കന്യാസ്ത്രീകളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം അർത്തുങ്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam