ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ, പലയിടത്തും ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയായി ആം ആദ്മി പാർട്ടി

By Web TeamFirst Published Nov 30, 2022, 7:27 AM IST
Highlights

തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബി നിരവധി മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് എത്തുന്നുണ്ട്

 

ഗുജറാത്ത് : ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുക. സൂറത്ത് ഈസ്റ്റിലെ സ്ഥാനാർഥി നാടകീയമായി പത്രിക പിൻവലിച്ചതിനാൽ 88 മണ്ഡലങ്ങളിലാണ് ആം ആദ്‌മി പാർട്ടി സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്.ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഡ്‍‍വിയും പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങൾ ആദ്യഘട്ടത്തിലുണ്ട്.ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

ബിജെപിക്കെതിരെ നിശബ്ധ തരംഗം ആഞ്ഞടിക്കും; കോൺഗ്രസ് അധികാരത്തിലെത്തും: ജിഗ്നേഷ് മേവാനി

click me!