
കൊച്ചി: പായ്ക്കപ്പലിൽ സഞ്ചരിക്കുന്നതിനിടെ അവശനിലയിലായി പുറംകടലിൽ കുടുങ്ങിയ നെതർലാൻഡ് പൗരനെ തീരദേശ പൊലീസ് കരയ്ക്ക് എത്തിച്ചു.വിഴിഞ്ഞത്തെ തീരദേശ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ കരയിൽ എത്തിച്ചത്. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന നെതർലാൻഡ് കാരനായ ജെറോൺ ഇലിയൊട്ട് എന്ന 48കാരനാണ് കാലാവസ്ഥാവ്യതിയാനം മൂലം ദിശ തെറ്റി അവശനിലയിൽ വിഴിഞ്ഞത്ത് എത്തിയത്.
തുറമുഖ മൗത്ത് വഴി അകത്തേക്ക് കയറാനാകാതെ പുറംകടലിൽ അലയുന്ന നിലയിൽ കണ്ടെത്തിയ പായ്ക്കപ്പലിനെ പൊലീസ് കെട്ടിവലിച്ച് വാർഫിൽ എത്തിക്കുകയായിരുന്നു. കൊച്ചിയിൽ നിന്നും യാത്രതിരിച്ച് കൊല്ലം വഴി തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്നു ജെറോൺ. നേരത്തെ കന്യാകുമാരിയിൽ വച്ചും ജെറോണിൻ്റെ ആരോഗ്യനില മോശമാക്കുകയും തുടര്‍ന്ന് കന്യാകുമാരി പൊലീസ് ഇടപെട്ട് ഇയാൾക്ക് വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാൾക്ക് കന്യാകുമാരി പൊലീസ് ഇവര്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും മെച്ചപ്പെടുന്നു. ചൊവ്വാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശമേഖലയിൽ കൂടുതൽ മഴ കിട്ടും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിലും മഴ ശക്തമാകും. ആറ് ജില്ലകളിൽ യെല്ലേോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ നിന്ന് കേരളാതീരത്തേക്ക് വീശുന്ന കാലവർഷകാറ്റ് കൂടുതൽ അനുകൂലമാകുന്നതോടെയാണ് മഴ സജീവമാകുന്നത്.
കൊച്ചി: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോൽപന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മൽസ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിയുടെ പ്രതികരണം. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയിൽ നിന്ന് മാറ്റാൻ നീക്കം നടക്കുന്നതായുള്ള ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു. യു എ ഇ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും കരാറിനായുള്ള ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോണിൽ അമൃത് ടവർ എന്ന കെട്ടിടവും മാലിന്യ നിർമ്മാർജ്ജനത്തിന് Zero Liquid Discharge System Plant ഉം മന്ത്രി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam