
പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തിൽ നിന്നും പുറത്തു ചാടാൻ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. 18ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ബാലികസദനത്തിൽ നിന്നും ഓടിപ്പോകാൻ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ അരമണിക്കൂറിനുള്ളിൽ ഈ കുട്ടികളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ബാലിക സദനത്തിന് അടുത്തുള്ള കനാലിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ പുറത്തു പോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലികാസദനത്തിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കുട്ടികൾ പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലിക സദനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. ആർഎസ്എസ് മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ബാലിക സദനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam