ടെക്നോപാർക്കിൻറെ സുരക്ഷയ്ക്ക് സ്വന്തം നിലയിൽ കൂടുതൽ പൊലീസിനെ നൽകി മുൻ ഡിജിപി ; പണം നൽകില്ലെന്ന് ടെക്നോപാർക്ക്

Web Desk   | Asianet News
Published : Jun 22, 2022, 08:58 AM IST
ടെക്നോപാർക്കിൻറെ സുരക്ഷയ്ക്ക് സ്വന്തം നിലയിൽ കൂടുതൽ പൊലീസിനെ നൽകി മുൻ ഡിജിപി ; പണം നൽകില്ലെന്ന് ടെക്നോപാർക്ക്

Synopsis

 22 പൊലീസുകാരെ ടെക്നോപാർക്ക് ആവശ്യപ്പെട്ടുവെങ്കിലും 40 പേരെ നിയോഗിച്ച് ഡിജിപിയായിരുന്ന ലോക് നാഥ് ബെഹറ ഉത്തരവിറക്കി.ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു പൊലീസ് വിന്യാസം

തിരുവനന്തപുരം : ടെക്നോപാർക്ക്(technopark) സുരക്ഷയ്ക്കായി(security) സ്വന്തം നിലക്ക് കൂടുതൽ പൊലീസിനെ (police)വിട്ടു നൽകിയ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ(laknath bahra) നടപടി വിവാദത്തിൽ. 18 വനിതാ പൊലീസുകാരെയാണ് ടെക്നോപാർക്കോ സർക്കാരോ ആവശ്യപ്പെടാതെ അധികമായി ബെഹ്റ സുരക്ഷയ്ക്കായി വിട്ടു നൽകിയത്. ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്. 2017 മുതൽ സേവനത്തിന് നൽകേണ്ട 1 കോടി 70 ലക്ഷം രൂപ കൊടുക്കാനാകില്ലെന്ന് ടെക്നോ പാർക്ക് നിലപാടെടുത്തു. തീരുമാനം സർക്കാറിന് വിട്ടിരിക്കുകയാണ് നിലവിലെ ഡിജിപി

ടെക്നോപാർക്കിൻറെ സുരക്ഷ കേരള പൊലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഡ്രിയൽ സെക്രൂരിറ്റി ഫോഴ്സിനാണ്. സുരക്ഷക്കായി ടെക്നോപാ‍ർക്ക് പൊലീസിന് പണം നൽകുമെന്ന് കാണിച്ച് 2017ൽ ധാരണാ പത്രവുമുണ്ടാക്കി. 22 പൊലീസുകാരെ ടെക്നോപാർക്ക്
ആവശ്യപ്പെട്ടുവെങ്കിലും 40 പേരെ നിയോഗിച്ച് ഡിജിപിയായിരുന്ന ലോക് നാഥ് ബെഹറ ഉത്തരവിറക്കി. 18 വനിതാ പൊലീസുകാരെയാണ് അധികമായി നൽകിയത്. ബെഹ്റയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു പൊലീസ് വിന്യാസം.

18 പേരെ അധികമായി നിയോഗിച്ചത് സർക്കാരോ ടെക്നോപാർക്കോ അറിയതെയാണ്. ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ഒരു ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക് നോപാർക്ക് സർക്കാരിന് നൽകുന്നത്. എല്ലാവർഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്നോപാർക്ക് സർക്കാരിന് നൽകി. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണെന്നാവശ്യപ്പെട്ട് എസ്.ഐ.എസ്.എഫ് കമാണ്ടൻറ് മുൻ വർഷങ്ങളിൽ ടെക്പാർക്കിന് കത്തു നൽകി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാർക്ക് ശമ്പളം നൽകില്ലെന്ന് ടെക്നോ പാർക്ക് സിഇഒ മറുപടി നൽകി. 

അങ്ങനെ കത്തിപാടുകള്‍ അങ്ങോട്ടമിങ്ങോട്ടും നടത്തുന്നതിനിടെ കുടിശിക കുമിഞ്ഞു കൂടി. പക്ഷെ മുൻ ഡിജിപി അധികമായി നിയോഗിച്ചവരെ പിൻവലിച്ചില്ല. ബെഹ്റ വിമരിച്ചതിന് തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും പൊലീസ് ആസ്ഥാനത്തെ നിർദേശം പ്രകാരം പിൻവലിച്ചു. ഓഡിറ്റ് നടത്തിയപ്പോള്‍ ബെഹ്റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തിൽ 1 കോടി 70 ലക്ഷം ടെക്നോപാർക്ക് നൽകേണ്ടിവരും. ഈ പണം നൽകില്ലെന്ന് ടെക്നോപാർക്ക് കടുത്ത നിലപാടെടുത്തോടെ പിന്നെ ആര് നൽകുമെന്നായി പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടയിലെ ചോദ്യം. ആരാണോ പൊലീസിനെ അധികമായി നിയമിച്ചത് അവരിൽ നിന്നും വിശദീകരണം തേടണമെന്നായിരുന്നു എസ്.ഐ.എസ്.എഫ് കമാണ്ടിൻറെ മറുപടി. നാളെ എജിയുടെ ഓഡിറ്റുവന്നാൽ ഉത്തരം മുട്ടാൻ സാധ്യതയുള്ളതിനാൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത് ആഭ്യന്തരവകുപ്പിന് കത്തു നൽകി തടയൂരി.

ആരെ സുഖിപ്പിക്കാൻ വേണ്ടിയായിരുന്നു, എന്തിന് വേണ്ടിയായിരുന്നു ഈ അധിക സുരക്ഷയെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് ഇപ്പോഴമറിയില്ല.സാധാരണ ചെയ്യാറുള്ളതുപോലെ മേലിൽ ആർത്തിക്കരുതെന്ന് പറഞ്ഞ് ശാസിച്ച് ഈ അധിക ചെലവും ഏറ്റെടുത്ത് സർക്കാർ വഴങ്ങികൊടുക്കുമോ, അതോ പൊലീസിന് വരേണ്ട പണം മുൻ ഡിജിപിയിൽ നിന്നും ഈടാക്കുമോയെന്ന് കാത്തിരുന്ന് കാണാം.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം