
കൊച്ചി: എറണാകുളം മലയിടംതുരുത്ത് കൊടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു വർഷത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കുമെന്നും ഭൂ ഉടമസ്ഥരുമായി ധാരണയുണ്ടാക്കിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. ഇരു വിഭാഗങ്ങളും ഒപ്പുവെച്ച ധാരണപത്രം സർക്കാർ കോടതിയിൽ ഹാജരാക്കി. കുടിയിറങ്ങേണ്ട ഏഴ് കുടുംബങ്ങൾക്ക് 5 സെന്‍റ് വീതം ഭൂമി വിട്ട് നൽകാൻ ഉടമസ്ഥർ നേരത്തെ സമ്മതിച്ചിരുന്നു. ഈ ഭൂമിയിൽ സ്പോൺസർഷിപ്പിലൂടെ വീട് ഉണ്ടാക്കി നൽകാമെന്ന് സർക്കാരും തീരുമാനിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam