സിഎഎ, പുല്‍വാമ വിഷയത്തില്‍ തീവ്ര സംഘടനകളെ പ്രീതിപ്പെടുത്താൻ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു
കോഴിക്കോട്: പുല്‍വാമ പരാമര്‍ശനത്തില്‍ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്കെതിരെ ബിജെപി. പുൽവാമ വിഷയത്തിലെ ആന്‍റോ ആന്‍റണിയുടെ നിലപാട് രാജ്യവിരുദ്ധം എന്ന് ബിജെപി നേതാവ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചു.കോഴിക്കോട് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കൃഷ്ണദാസ്. ഇന്ത്യയുടെ നിലപാടിനെ ഐക്യരാഷ്ട്ര തലത്തിൽ എല്ലാ രാജ്യങ്ങളും പിന്തുണച്ചിട്ടുള്ളതാണ്. പാകിസ്താന്‍റെ നിലപാട് ആണ് ആന്‍റോ ആന്‍റണി ഉപയോഗിച്ചത്. ആന്‍റോ ആന്‍റണിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണം. നേമത്ത് മുരളീധരൻ എത്തിയതും തീവ്ര സംഘടനകളുടെ സ്വാധീനം കാരണമാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.
2021 അല്ല 2024. ഇത്തവണ തൃശ്ശൂരിൽ നേമം മോഡൽ നടക്കില്ല. തൃശൂരിൽ ബിജെപി ജയിക്കുമെന്നും എന്നും കൃഷ്ണദാസ് പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആരോപണവും പികെ കൃഷ്ണദാസ് ഉന്നയിച്ചു. സിഎഎ, പുല്‍വാമ വിഷയത്തില്‍ തീവ്ര സംഘടനകളെ പ്രതീപ്പെടുത്താൻ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്. മുസ്ലീം സമൂഹത്തിൽ ആശങ്ക ഉണ്ടാക്കാനാണ് ശ്രമം. മത തീവ്രവാദ സംഘടനകളുമായി എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കുകയാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. ജമാ അത്തെ ഇസ്ലാമി,പിഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ കോ ഓർഡിനേഷൻ രൂപീകരിച്ചു. കോഴിക്കോട് എൽഡിഎഫിനും വടകരയിൽ യുഡിഎഫിനും പിന്തുണ നൽകും എന്നാണ് മനസ്സിലാക്കുന്നത്. വടകര, തൃശൂർ മണ്ഡലങ്ങളിലെ മാറ്റത്തിന് പിന്നിൽ ഈ ധാരണ ആണ് കാരണമെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.
'പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നത്'; ആന്‍റോ ആന്‍റണിക്കെതിരെ അനില്‍ ആന്‍റണി

