
ഹൈദരാബാദില്‍ വെറ്ററനറി ഡോക്ടറെ ബാലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പിഎ മുഹമ്മദ് റിയാസ്. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണം വരികയാണ്. ഇതിനിടയില്‍ ജുഡീഷ്വറിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതന്നാണ് റിയാസിന്‍റെ പ്രതികരണം.
ഡിസംബര്‍ ആറ് ജുഡീഷ്വറിക്ക് നരെ വിരല്‍ ചൂണ്ടുന്നു എന്ന് പറഞ്ഞുതുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ബാബറി മസ്ജിദ്, ഉന്നാവ്, തുടങ്ങിയ വിഷയങ്ങളും റിയാസ് പരാമര്‍ശിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് തെറ്റ് എന്ന് പറഞ്ഞ സുപ്രിംകോടതി തെറ്റ് ചെയ്തവരെ ശിക്ഷിച്ചോ എന്ന് റിയാസ് ചോദിക്കുന്നു. ഉന്നാവില്‍ പ്രതികള്‍ ഇരയെ തീകൊളിത്തി, ഹൈദരാബാദില്‍ പ്രതികലെ വെടിവച്ച് കൊല്ലുമ്പോള്‍ അത് കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന്‍റെ സൂചനയാണോ എന്നും കുറിപ്പില്‍ റിയാസ് ചോദിക്കുന്നുണ്ട്.
കുറിപ്പിങ്ങനെ...
ഡിസംബർ 6....'
ഇന്ത്യൻ ജുഡീഷ്യറിക്ക് നേരെ വിരൽ ചൂണ്ടുന്നു.
1992-ഡിസം 6
ബാബറി മസ്ജിദ് തകർത്തത് തെറ്റ് -
രാജ്യത്തിന് അപമാനമായി എന്ന് സുപ്രിം കോടതി,
തെറ്റ് ചെയ്തവരെ ശിക്ഷിച്ചോ ?
ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് നീതിയില്ല...
ഇന്ന് പ്രതികൾ തന്നെ ഇരയെ തീ കൊളുത്തി.
ഹൈദരബാദ് പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോ?
ജുഡീഷ്യറിയാണ് വിചാരണക്കൂട്ടിൽ തല താഴ്ത്തി നിൽക്കുന്നത്..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam