പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും

Published : Sep 16, 2025, 05:01 PM IST
dead body

Synopsis

തൃപ്പൂണിത്തുറ കോവിലകത്തെ മാളവിക അന്തരിച്ചു.  പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും. സെപ്റ്റംബർ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടി അന്തരിച്ചിരുന്നു. ഈ മാസം 27നായിരിക്കും ക്ഷേത്രം ഇനി തുറക്കുക. 

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി അന്തരിച്ചു. തൃപ്പൂണിത്തുറ കോവിലകത്തെ മാളവികയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ആചാരപ്രകാരം പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിടും. പന്തളത്ത് 22ന് നടക്കുന്ന ശബരിമല സംരക്ഷണ സംഗമകാലത്തും ക്ഷേത്രം അടഞ്ഞുകിടക്കും. ഈ മാസം 27നായിരിക്കും ക്ഷേത്രം ഇനി തുറക്കുക. സെപ്റ്റംബർ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടി അന്തരിച്ചിരുന്നു. അന്നുമുതൽ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'