ലോട്ടറി തുക തട്ടിയെടുത്തെന്ന് പരാതി; ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തി കസ്റ്റഡിയില്‍

Published : Oct 05, 2022, 02:24 PM ISTUpdated : Oct 05, 2022, 03:18 PM IST
ലോട്ടറി തുക  തട്ടിയെടുത്തെന്ന് പരാതി; ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ വ്യക്തി കസ്റ്റഡിയില്‍

Synopsis

കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

വയനാട്:  വയനാട് കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തിയെ പുറത്തെത്തിച്ച് പൊലീസ്. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അനുനയിപ്പിച്ച് പിൻതിരിപ്പിക്കാനാണ് പൊലീസും ഫയർഫോഴ്സും ശ്രമിച്ചത്. ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. കൽപ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ മുറിക്ക് പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ഇവിടെ റൂമെടുത്തത്. ഒരു മണിയോടെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. 

പൊലീസിനോട് സഹകരിക്കാത്ത രീതിയിലായിരുന്നു ഇയാള്‍ മുന്നോട്ട് പോയത്. പിന്നീട് പല തവണ ഇയാളുമായി സംസാരിച്ചു. എന്നാല്‍ ആത്മഹത്യ ഭീഷണി തുടര്‍ന്നതോടെ റൂമിലെ വാതില്‍ ചവിട്ടിത്തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. ഇയാളുടെ ദേഹമാസകലം മണ്ണെണ്ണയുണ്ടായിരുന്നു.  ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകളുള്ളതായാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്.

മ്യാൻമാറിൽ സായുധസംഘം തടവിലാക്കിയ ഇന്ത്യക്കാരിൽ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു

ഏഴ് വടിവാളുകൾ, കൈമഴു, ഇരുമ്പ് ദണ്ഡ്, കണ്ണൂരില്‍ ഓവുചാലില്‍ ആയുധങ്ങള്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍, അന്വേഷണം

രാത്രി കടയടച്ച് പോകുംവഴി തെരുവുനായ ബൈക്കിലിടിച്ച് അപകടം, വ്യാപാരി മരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും; മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്
വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്ന് സ്ഥിരീകരണം