Asianet News MalayalamAsianet News Malayalam

കടയടച്ച് വീട്ടിലേക്ക് പോകുംവഴി തെരുവുനായ ബൈക്കിലിടിച്ച് അപകടം, വ്യാപാരി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാജു. സെപ്റ്റംബർ 7 ന് രാത്രിയാണ് അപകടം ഉണ്ടായത്.

man who was under treatment died after being hit by a street dog in Pathanamthitta
Author
First Published Oct 5, 2022, 12:23 PM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ബൈക്കിലിടിച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്. സെപ്റ്റംബര്‍ ഏഴിനാണ് അപകടമുണ്ടായത്. രാത്രി കടയടച്ച് പോകും വഴിയാണ് രാജു സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാജു. സെപ്റ്റംബർ 7 ന് രാത്രിയാണ് അപകടം ഉണ്ടായത്.

Follow Us:
Download App:
  • android
  • ios