ബ്രെത്ത് അനലൈസറിൽ കാണിച്ച സി​ഗ്നൽ തെറ്റ്, ജയപ്രകാശ് മദ്യപിച്ചിരുന്നില്ല; തിരികെ ജോലിക്ക് കയറി

Published : Apr 12, 2025, 09:28 AM IST
ബ്രെത്ത് അനലൈസറിൽ കാണിച്ച സി​ഗ്നൽ തെറ്റ്, ജയപ്രകാശ് മദ്യപിച്ചിരുന്നില്ല; തിരികെ ജോലിക്ക് കയറി

Synopsis

ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജയപ്രകാശ് കുടുംബസമേതം ഇന്നലെ ഡിപ്പോ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശ് തിരികെ ജോലിക്ക് കയറി. ഇന്നലെ ബ്രത്ത് അനലൈസർ
പരിശോധനയിൽ ജയപ്രകാശ് മദ്യപിച്ചെന്ന് കണ്ടെത്തിയത് വിവാദമായിരുന്നു. പാലോട് ഡിപ്പോയിലെ ഡ്രൈവറാണ് ജയപ്രകാശ്.

ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജയപ്രകാശ് കുടുംബസമേതം ഡിപ്പോ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഗതാഗത മന്ത്രി ഇടപെട്ട് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ബ്രെത്ത് അനലൈസറിൽ സി​ഗ്നൽ 16 എന്ന് കാണിച്ചിരുന്നു. മദ്യപിച്ചിട്ടുണ്ട് എന്നാണ് ഈ സി​ഗ്നൽ. എന്നാൽ ജീവിതത്തിലിന്നുവരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി തകരാറിലുള്ള മെഷിനാണിത് എന്നും ജയപ്രകാശ് . അതുകൊണ്ടാണ് തെറ്റായ സി​ഗ്നൽ വന്നിരിക്കുന്നത്. തകരാറുള്ള മെഷീൻ മാറ്റിവെക്കണമെന്ന് പറഞ്ഞിട്ട് ചെയ്തില്ല. ഒരിക്കൽകൂടി പരിശോധന നടത്തണമെന്ന് പറഞ്ഞിട്ട് അതിനും തയ്യാറായില്ലെന്ന് ജയപ്രകാശ് വ്യക്തമാക്കി. ഇതെല്ലാം ചൂണ്ടിക്കാട്ടി ജയപ്രകാശ് പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു.   

വെട്ടിക്കളയും വരെ കാൽ കുത്തിക്കൊണ്ട് തന്നെ ആ‍ർഎസിഎസിനെതിരെ പോരാടും, വെട്ടിയാൽ ഉള്ള ഉടൽ വച്ച് പോരാടും; രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ