തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ അപകടം, ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെ

Published : Sep 02, 2025, 05:55 AM IST
sky swing

Synopsis

സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ല. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയിൽ തുടരുകയാണ്. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.

അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്ന് വീണാണ് വിഷ്ണുവിന് പരിക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ആകാശ ഊഞ്ഞാലിലെ ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്തുന്ന ക്രോസ് ബാറുകൾ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പോടാ പുല്ലേ പോലീസേ' എന്ന് വിളിയ്ക്കാൻ തക്കതായ കാരണമുണ്ടെന്ന് ശ്രീലേഖ, ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റില്ലെന്ന് പൊലീസ് ഓഫിസ് അസോസിയേഷൻ
ബിജെപി മണ്ഡലം അവലോകന യോഗത്തിൽ എം എൽ അശ്വിനിക്കെതിരെ രൂക്ഷ വിമർശനം; 'എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ല'