നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില ഗുരുതരമായി തുടരുന്നു

Published : Jun 10, 2022, 03:06 PM IST
നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില ഗുരുതരമായി തുടരുന്നു

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി റഫ്നാസിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി റഫ്നാസിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

പെൺകുട്ടിയെ ആക്രമിച്ച ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രയിൽ നിന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇയാളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പെൺകുട്ടിയെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന്  റഫ്നാസ് പൊലീസിനോട് പറഞ്ഞു. 

പ്രണയ നൈരാശ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റഫ്നാസ് നേരത്തെ പൊലീസിനോട് പറഞ്ഞത്.  ഇന്നലെയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തൻ്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുകന്നത്. 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു