ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ ഇനിയും കണ്ടെത്താനായില്ല,അന്വേഷിക്കാൻ പ്രത്യേക സംഘം

Published : Jul 12, 2022, 08:41 AM IST
ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ ഇനിയും കണ്ടെത്താനായില്ല,അന്വേഷിക്കാൻ പ്രത്യേക സംഘം

Synopsis

പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്,സംഘമെത്തിയ ബൈക്കിന്‍റെ നമ്പറും വ്യാജം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്

പാലക്കാട് : പോക്സോ കേസിലെ ഇരയെ കണ്ടെത്താനായില്ല. വിചാരണക്ക് തൊട്ട് മുൻപ് പ്രതിയടക്കം തട്ടിക്കൊണ്ടുപോയ പോക്സോ അതിജീവിതയെ കണ്ടെത്താനായില്ല. കുട്ടി രക്ഷിതാക്കൾക്കൊപ്പമായിരിക്കുമെന്ന് പൊലീസ് പറയുന്നു. എന്നാൽ രക്ഷിതാക്കളുടെ നമ്പർ സ്വിച്ച്ഡ് ഓഫ് ആണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ  പ്രത്യേക സംഘത്തെ നിയോഗിച്ചു.

പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്,സംഘമെത്തിയ ബൈക്കിന്‍റെ നമ്പറും വ്യാജം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്നാണ്  തട്ടിക്കൊണ്ടു പോയത്.  കേസിൽ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനുൾപ്പടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും  കുട്ടിയെ കണ്ടെത്താനായിട്ടില്ല

ഈ മാസം 16 ന് കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കേയാണ് പീഡനത്തിരയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കേസിനെ തുടർന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺക്കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസം.   .

എന്നാൽ  പ്രതിയും പ്രതിയോടൊപ്പം നിൽക്കുന്ന കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും  പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോയെന്നാണ് മുത്തശ്ശി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ്  തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.  എന്നാൽ പെൺക്കുട്ടിയെ കണ്ടെത്താനായിട്ടില്ല. . പോക്സോ കേസിൽ റിമാൻ്റിലായിരുന്ന ചെറിയച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. വിചാരണയ്ക്ക്മുമ്പായി കുട്ടിയെ സ്വധീനിക്കാനാകും കൊണ്ടുപോയതെന്നാണ് പൊലീസിൻ്റെ നിഗമനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ