അമീബിക് മസ്തിഷ്ക ജ്വരം: മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

Published : Sep 01, 2025, 12:10 PM IST
Amebic encephalitis

Synopsis

മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധ ശേഷി കുറവായിരുന്നു

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധ ശേഷി കുറവെന്നാണ് ചികിത്സയിൽ മനസ്സിലായത്. തുടക്കം മുതൽ രണ്ടുപേരും വെൻ്റിലേറ്ററിലായിരുന്നുവെന്നും ഡോ. സജീത് കുമാർ പറഞ്ഞു.

നെഗ്ലീറിയ വിഭാഗത്തിൽപ്പെട്ട അമീബയാണ് രണ്ട് പേരുടെ തലച്ചോറിലും പ്രവേശിച്ചത്. മികച്ച ചികിത്സയാണ് നൽകിയത്. മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് പത്ത് പേരാണ്. ഇവരും മറ്റ് ​ഗുരുതര രോ​ഗങ്ങൾ ഉള്ളവരാണ്. വിദേശത്ത് നിന്നുള്ള മരുന്ന് എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഇന്നലെ രണ്ട് പേർ മരിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയും ഇന്നലെ മരിച്ചു. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു