ആത്മഹത്യ ഭീഷണിയുമായി, മൊബൈൽ ടവറിൽ കയറി യുവാവ്; രണ്ടരമണിക്കൂറിന് ശേഷം താഴെയിറങ്ങി, കസ്റ്റഡിയിൽ

Published : Mar 13, 2023, 02:58 PM IST
ആത്മഹത്യ ഭീഷണിയുമായി, മൊബൈൽ ടവറിൽ കയറി യുവാവ്; രണ്ടരമണിക്കൂറിന് ശേഷം താഴെയിറങ്ങി, കസ്റ്റഡിയിൽ

Synopsis

താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് ഒറ്റയിരുപ്പായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ഒക്കെ സംഘടിച്ചെങ്കിലും അഞ്ച് മണി വരെ ഷിബു ടവറിന് മുകളിൽ തുടർന്നു. 

കോട്ടയം: കോട്ടയം മാന്നാനത്ത് പൊലീസുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി മൊബൈൽ ടവറിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്നും താഴെയിറക്കാൻ‌ പൊലീസിന് സാധിച്ചത്. ഉച്ചക്ക് ഏതാണ്ട് രണ്ടരയോടെയാണ് ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബു മാന്നാനം ഷാപ്പുംപടിയിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറിയത്. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് ഒറ്റയിരുപ്പായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ഒക്കെ സംഘടിച്ചെങ്കിലും അഞ്ച് മണി വരെ ഷിബു ടവറിന് മുകളിൽ തുടർന്നു. 

ഒടുവിൽ രണ്ടും കൽപിച്ച് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ ടവറിന് മുകളിലേക്ക് കയറാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് ഷിബു സ്വയം താഴേക്കിറങ്ങിയത്. നിലത്തിറങ്ങിയ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു ഷിബുവിന്റെ പരാക്രമം എന്ന് പൊലീസ് പറയുന്നു. മരംവെട്ട് ജോലികൾക്ക് വേണ്ടിയാണ് ഷിബു മാമലക്കണ്ടത്ത് നിന്ന് മാന്നാനത്ത് വന്നത്. 

പരിശോധനക്കിടെ ലൈംഗികാതിക്രമശ്രമം, പെൺകുട്ടി വിട്ടില്ല, ഡോക്ടർ ഇടപെട്ടു; ആലപ്പുഴയിൽ കണ്ണ് പരിശോധകൻ അറസ്റ്റിൽ

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം