പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ കിട്ടിയാൽ കൊലപാതകം സംബന്ധിച്ചു കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. 

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്‌ മോർട്ടം ഇന്ന് നടക്കും. കൊല്ലപ്പെട്ട ലീലയുടെ സഹോദരീ ഭർത്താവ് രാജൻ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ലീലയുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ കിട്ടിയാൽ കൊലപാതകം സംബന്ധിച്ചു കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. 

ഇരുപത് ദിവസം മുമ്പാണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് വനത്തിൽ നിന്നും അഴുകിയ നിലയിൽ ലീലയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതാവുന്ന ദിവസം ലീലയും ഭർത്താവ് രാജഗോപാലും, രാജനും ചേർന്ന് മദ്യപിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു. ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന രാജൻ അടുത്തിടെയാണ് മോചിതനായത്.

പ്രതികൂല സാഹചര്യത്തിലും ആംബുലൻസ്, ആരോ​ഗ്യവകുപ്പ് ജീവനക്കാർ തുണയായി; ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം

കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്