സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കും, പ്രദർശനം ബുധനാഴ്ച മുതൽ: ജോജു ജോർജ്ജ് ചിത്രം സ്റ്റാർ പ്രദർശനത്തിന്

Published : Oct 23, 2021, 05:38 PM IST
സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കും, പ്രദർശനം ബുധനാഴ്ച മുതൽ: ജോജു ജോർജ്ജ് ചിത്രം സ്റ്റാർ പ്രദർശനത്തിന്

Synopsis

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് തിങ്കഴാഴ്ച്ച മുതല്‍ തിയറ്ററ്‍ തുറക്കാനാണ് ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനം. തീയേറ്റർ തുറന്ന് ശുചികരണ പ്രവർത്തിയടക്കം പൂർത്തിയാക്കി ബുധനാഴ്ച്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും

കൊച്ചി: ആറുമാസത്തെ ഇടവേളക്ക് ശേഷം  സംസ്ഥാത്തെ തിയറ്ററുകള്‍ (theaters) തിങ്കളാഴ്ച്ച തുറക്കുമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് . ബുധനാഴ്ച്ച പ്രദര്‍ശനം തുടങ്ങുമെങ്കിലും  വെള്ളിയാഴ്ച്ചയാണ് ആദ്യ മലയാള ചിത്രം (malayalam movies) റിലീസ് ചെയ്യുക. റിലസ് ചെയ്യാനുള്ള മലയാള ചിത്രങ്ങളുടെ കുറവ് പരിഹരിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനും ഫിയോക് തീരുമാനിച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് തിങ്കഴാഴ്ച്ച മുതല്‍ തിയറ്ററ്‍ തുറക്കാനാണ് ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനം. തീയേറ്റർ തുറന്ന് ശുചികരണ പ്രവർത്തിയടക്കം പൂർത്തിയാക്കി ബുധനാഴ്ച്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. ജോജു ജോര്‍ജ്ജ് നായകനും പൃഥിരാജ് അതിഥി വേഷത്തിലുമെത്തുന്ന സ്റ്റാര്‍ വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. പ്രദര്‍ശനത്തിന് മലയാള ചിത്രങ്ങളുടെ കുറവ്  പരിഹരിക്കാന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താനും ഫിയോക് തീരുമാനിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായനാകുന്ന കുറുപ്പും സുരേഷ് ഗോപിയുടെ  കാവലും നവംബര്‍ 12,25 തിയതികളില്‍ റിലീസിനെത്തുന്നുണ്ട്. ഇതില്‍ കുറുപ്പിന്‍റെ റിലീസ് വലിയ ആഘോഷമാക്കനാണ് ഉടമകള്‍ ആലോചിക്കുന്നത്.  കുറുപ്പിന്‍റെ പ്രദര്‍ശനം തുടങ്ങുന്നതോടെ  തിയറ്ററുകള്‍ പുര്‍ണ്ണമായും സജീവുമാകുമെന്നാണ് പ്രതീക്ഷ. രണ്ടു ഡോസ് വാക്സിനടുത്തവര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം. സാമൂഹ്യഅകലം പാലിച്ചായിരിക്കും തിയറ്ററിനുള്ളില്‍ സീറ്റുകള്‍ ഒരുക്കുക. അടച്ചിട്ട കാലത്തെ നികുതിയിളവും വൈദ്യുതി ചാർജ്ജിലെ കുറവുമടക്കമുള്ള വിഷയങ്ങളില്‍ സർക്കാർ ഇടപെടൽ വേണമെന്ന് ഫിയോക് പ്രസിഡൻ്റ് കെ.വിജയകുമാർ പറഞ്ഞു. 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം