പ്രദേശത്ത് തുടര്‍ച്ചയായി മോഷണം, അവസാനം കുത്തിത്തുറന്നത് വർക്ക് ഷോപ്പ്; അന്വേഷണവുമായി പൊലീസ്

Published : Jul 05, 2025, 02:21 PM IST
Theft

Synopsis

50,000 രൂപയോളം വിലയുള്ള സാധനങ്ങൾ മോഷണം പോയതായി ഉടമസ്ഥൻ പറഞ്ഞു.

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം. ഉദയകുമാറിന്‍റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് വിവരം. പൂട്ട് തകർത്ത് വർക്ക് ഷോപ്പിൽ നിന്നും വാഹനങ്ങളുടെ പൊളിച്ചു വച്ചിരുന്ന എൻജിൻ ഉൾപ്പെടെയുള്ള സാധനങ്ങളും സ്പെയർപാർട്സുകളും ടൂൾസും മോഷണം പോയി.

ഇത് സംബന്ധിച്ച് ഉടമസ്ഥൻ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 50,000 രൂപയോളം വിലയുള്ള സാധനങ്ങൾ മോഷണം പോയതായി ഉടമസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഒരു ഓട്ടോറിക്ഷ സംശയാസ്പദമായി കണ്ടതിനാൽ ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. അടുത്തിടെ പ്രദേശത്ത് നിന്നും ഒരു സ്കോകോർപിയോ മോഷണം പോയിരുന്നു. സമീപത്തെ മറ്റൊരു സ്ഥാപനത്തിലും മോഷണം നടന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും