
പാലക്കാട്: പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയിൽ മൂന്ന് കടകളിൽ മോഷണം. കോഴിക്കരയിലെ പലചരക്ക് കടകളിലും ഹോട്ടലിലുമാണ് മോഷണം നടന്നത്. മോഷ്ടാവിനായി അന്വേഷണം ഊർജിതമെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. കപ്പൂർ കോഴിക്കര അങ്ങാടിയിലെ സൂപ്പർമാർക്കറ്റ്, പ്രവാസി തട്ടുകട, പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പലചരക്ക് കടയില്‍ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽ തകർത്തത് ശ്രദ്ധയിൽപെട്ടത്. സൂപ്പർമാർക്കറ്റില്‍ നിന്ന് വെളിച്ചണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ് തുടങ്ങിയവ മോഷ്ടിച്ചിട്ടുണ്ട്. അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ.
പലചരക്ക് കടയിൽ നിന്നും പതിനായിരം രൂപയും ആയിരം രൂപയുടെ സിഗരറ്റ് പാക്കറ്റുകളും നഷ്ടമായി. സമീപത്തെ ഹോട്ടലിൻറെ പുറക് വശത്ത് കൂടെയാണ് മോഷ്ടാവ് അകത്തു കയറിയത്. ഹോട്ടലിൽ സൂക്ഷിച്ച പണവും നേർച്ചപ്പെട്ടിയും മോഷണം പോയി. ചാലിശ്ശേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam