ജി സുധാകരനെതിരായ സൈബർ ആക്രമണം, പൊലീസ് കേസെടുത്തു

Published : Oct 25, 2025, 09:19 PM IST
G Sudhakaran

Synopsis

ജി സുധാകരന് എതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലിസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് എതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലിസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരൻ അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ജി സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ജി സുധാകരൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ജി സുധാകരന് കവിത അയച്ചു നൽകിയ സുഹൃത്തിന്റെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ കവിത പ്രചരിപ്പിച്ചവരുടെയും വിശദമായ മൊഴി എടുക്കും. കവിതയുടെ ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'