'നിസാര തർക്കങ്ങൾക്ക് കളയാൻ‌ സമയമില്ല,ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്,സുപ്രീംകോടതി വിധി അനുസരിക്കണം'

Published : Oct 30, 2022, 12:57 PM ISTUpdated : Oct 30, 2022, 02:42 PM IST
'നിസാര തർക്കങ്ങൾക്ക് കളയാൻ‌ സമയമില്ല,ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്,സുപ്രീംകോടതി വിധി അനുസരിക്കണം'

Synopsis

വിസി വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്,അപ്പോഴാണ്‌ ഒരു മന്ത്രിക്ക്‌ 25 പേഴ്സണൽ സ്റ്റാഫ്.ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍

ദില്ലി: സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാര്‍ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിസാര തർക്കങ്ങൾക്ക് കളയാൻ‌ സമയമില്ല. ഒരു വിവാദവുമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ  ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും ‌തെറ്റ് ‌ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും  ഉണ്ട്.

കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്.അപ്പോഴാണ്‌ ഒരു മന്ത്രിക്ക്‌ 25 പേഴ്സണൽ സ്റ്റാഫ്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്‍റെ  സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

താമസം ഒരേ വളപ്പില്‍ പക്ഷേ മുഖാമുഖം വരാതെ ഗവ‍‍ർണറും മുഖ്യമന്ത്രിയും; സസ്പെൻസിന് വേദിയായി കേരളഹൗസ്

'അഭിപ്രായവ്യത്യസം ചായകുടിച്ച് സംസാരിച്ച് തീർക്കും', മുഖ്യമന്ത്രി-ഗവ‍ർണർ പോരിൽ പരോക്ഷ പ്രതികരണവുമായി ഗോവ ഗവർണർ

കേരളത്തിലെ മുഖ്യമന്ത്രി - ഗവർണർ പോരിൽ പരോക്ഷ പരാമർശവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ഇറങ്ങും. ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. പിന്നെ ഏകാഭിപ്രായത്തിലെത്താറാണ് പതിവെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു. ഗോവ യൂണിവേഴ്‍സിറ്റി സിൻഡിക്കറ്റിലേക്ക് ഗുരുവായൂരപ്പൻ കോളജ്  മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ്റെ പേര് ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ഗോവ ഗവർണർ ഇക്കാര്യം പറഞ്ഞത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ