കേരളഹൗസിലെ കൊച്ചിൻ ഹൗസിലാണ് മുഖ്യമന്ത്രിയും ഗവ‍‍‍ർണറും താമസിക്കുന്നതെങ്കിലും പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കം. ഗവ‍ർണ‍‍‍ർ വാളോങ്ങിയ ധനമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൂടി കേരളഹൗസിൽ എത്തിയതോടെ സസ്പെൻസ് മുറുകുകയാണ്

സംസ്ഥാനത്ത് ഗവര്‍ണര്‍ സ‍‍‍ർക്കാ‍ർ പോര് മുറുമ്പോൾ ശ്രദ്ധകേന്ദ്രമാകുന്നത് ദില്ലിയിലെ കേരളഹൗസാണ്. കേരളഹൗസിലെ കൊച്ചിൻ ഹൗസിലാണ് മുഖ്യമന്ത്രിയും ഗവ‍‍‍ർണറും താമസിക്കുന്നതെങ്കിലും പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കം. ഗവ‍ർണ‍‍‍ർ വാളോങ്ങിയ ധനമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൂടി കേരളഹൗസിൽ എത്തിയതോടെ സസ്പെൻസ് മുറുകുകയാണ്

കേരളത്തില്‍ കൊമ്പ്കോ‍ർത്ത നേതാക്കൾ പക്ഷേ ദില്ലിയിൽ എത്തിയപ്പോൾ ഒരു മേൽക്കൂരയ്തക്ക് താഴെയാണ് താമസം. കൊച്ചിൻ ഹൌസിലെ ആ വലിയ വാരന്തയിലെ രണ്ട് മുറികളിലായാണ് ഗവർണറും മുഖ്യമന്ത്രിയും താമസിക്കുന്നത്. താമസം ഒരിടത്താണെങ്കിലും പരസ്പരം മുഖാമുഖം നോക്കാതെയാണ് ഇരുകൂട്ടരുടേയും പോക്ക് വരവ്. ഒരേ സമയം ഇരുവരും എത്താതെ നോക്കാൻ വലിയ തത്രപ്പാടിലാണ് സുരക്ഷ ഉദ്യോഗസ്ഥരുമുള്ളത്.

തീർന്നില്ല ഗവർണർ പോര് മുറുക്കിയ ധനമന്ത്രി കെ എൻ ബാലഗോപാലും എ ജി ഗോപാലകൃഷ്ണക്കുറുപ്പും ഇപ്പോള്‍ കേരളഹൌസിലാണ് താമസം. അതായത് രാഷ്ട്രീയകേരളം ചർച്ച ചെയ്ത പേരുകൾ എല്ലാം ഒന്നിച്ച് ഒരേ കെട്ടിടത്തിലാണുള്ളത്. ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തും അയച്ചിരുന്നു. ബാല ഗോപാലിന്‍റെ വിവാദമായ പ്രസംഗമായിരുന്നു നടപടിക്ക് ആധാരം. എന്നാല്‍ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. 

YouTube video player

ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്നും പ്രദേശികവാദം ആളികത്തിക്കുന്ന പരമാര്‍ശമാണ് ബാലഗോപാല്‍ നടത്തിയതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.