
തിരുവനന്തപുരം: ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനമോ സ്വകാര്യവൽക്കരണമോ സംസ്ഥാന സർക്കാരിന്റെ അജണ്ടയിലില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നീക്കമുണ്ടായെങ്കിലും, യുഡിഎഫ് സർക്കാർ അത്തരം പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്നും കൈപൊള്ളുന്ന ഒരു പരിപാടിക്കും തങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ പുതിയ കരിമണൽ ഖനനത്തിനോ അപൂർവ്വ ധാതുക്കളുടെ സ്വകാര്യവൽക്കരണത്തിനോ സർക്കാർ അനുമതി നൽകില്ല. ധാതുമണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. ബജറ്റിലെ 'റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ' നിർദ്ദേശത്തെ തുടർന്ന് ഉയർന്നുവന്ന വിവാദങ്ങൾക്കാണ് വ്യവസായ വകുപ്പ് മന്ത്രി വിശദീകരണം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam