'അത് ജനഹിതം, കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, അത് ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദം': എം. മുകുന്ദൻ

Published : Feb 17, 2026, 01:36 AM IST
 M Mukundan

Synopsis

മൂന്നാം ഊഴം എന്നത് കേവലം ഒരു രാഷ്ട്രീയ ആഗ്രഹമല്ല, മറിച്ച് അത് ജനഹിതമാണ്. ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദമാണത്. ഇടതുപക്ഷത്തിന് വീണ്ടും അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായ്: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം ഊഴം ലഭിക്കുമെന്നും പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ. ദുബായിൽ നടന്ന 'ഓർമ' സാഹിത്യോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വർഷമായി സർക്കാർ തുടങ്ങിവെച്ച ജനക്ഷേമ പദ്ധതികൾ പൂർത്തിയാക്കാൻ ഭരണത്തുടർച്ച അനിവാര്യമാണെന്നും മൂന്നാം ഊഴം നൽകണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം ഊഴം എന്നത് കേവലം ഒരു രാഷ്ട്രീയ ആഗ്രഹമല്ല, മറിച്ച് അത് ജനഹിതമാണ്. ജനങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ശബ്ദമാണത്. ഇടതുപക്ഷത്തിന് വീണ്ടും അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും തുടർച്ചയുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവിൽ ബിജെപി വോട്ടിനായി കെ മുരളീധരൻ ശ്രമിക്കുന്നുവെന്ന് വികെ പ്രശാന്ത്; 'മണ്ഡലത്തിൽ സിപിഎം-ബിജെപി പോരാട്ടം'
ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ മഞ്ഞ ലോഹം; കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയറിയാം