പത്തനംതിട്ടയിലെ ഇരട്ട നരബലി; മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി

Published : Oct 11, 2022, 06:10 PM ISTUpdated : Oct 11, 2022, 07:37 PM IST
പത്തനംതിട്ടയിലെ ഇരട്ട നരബലി; മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി

Synopsis

രണ്ട് വർഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു ക്രൂര പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വ‌ർഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് വർഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു ക്രൂര പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വ‌ർഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

അതിക്രൂരമായി നരബലി നടത്താൻ ഉപദേശിച്ച വ്യാജ സിദ്ധൻ, ഭാര്യയുമായി ചേര്‍ന്ന് കൊലപാതകം നടത്തിയ വൈദ്യൻ ഭഗവത് സിങ് സിനിമാ കഥകളെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ നരബലി. പത്തനംതിട്ടയിലെ ഇലന്തൂരിലാണ്  കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് പിടികൂടിയിട്ടുണ്ട്. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.

ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. പ്രതികൾ മൂന്ന് പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിന്‍റെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുന്നുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്. പ്രതികള്‍ മൂന്നു പേരും കുറ്റം സമ്മതിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

അയല്‍വാസികളുടെ മൊഴിയാണ് കേസില്‍ മുഹമ്മദ് ഷാഫിയെന്ന റഷീദിനെ കുടുക്കിയത്. എലന്തോളിൽ തിരുമ്മൽ ചികിത്സകനായ ഭഗവൽ സിംഗിന്റെ അടുത്ത് തിരുമ്മാന്‍ എത്തിയതെന്നാണ് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നത്. ഇക്കാര്യം പൊലീസ് അയല്‍വാസികളോട് തിരക്കിയപ്പോഴാണ് മുഹമ്മദ് ഷാഫിയുടെ കള്ളി വെളിച്ചത്തായത്. തിരുമ്മു കേന്ദ്രത്തില്‍ രാത്രി പലപ്പോഴും വണ്ടികൾ വരാറുണ്ട്. എന്നാല്‍ ദൂരദേശത്ത് നിന്നുള്ളവര്‍ ഇവിടെ വരാറില്ലെന്ന് അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി. കൊച്ചി നഗരത്തിൽ കുടുബസമേതമാണ് മുഹമ്മദ് ഷാഫി വാടകക്ക് താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിയായ ഷാഫിക്ക് കാറുകളും ജീപ്പുകളും അടക്കം നിരവധി വാഹനങ്ങളുണ്ട്‌. കൊലപാതക വിവരം പുറത്തിറിഞ്ഞതോടെ പൊലീസ് എത്തി മുഹമ്മദ് ഷാഫിയുടെ കൊച്ചിയിലെ ഹോട്ടൽ അടപ്പിച്ചു. മദ്യപിക്കുമെങ്കിലും മുഹമ്മദ് ഷാഫിയുടേത് നല്ല പെരുമാറ്റമായിരുന്നുവെന്ന് ഹോട്ടലിന് സമീപത്തെ ലോഡ്ജിലെ ജീവനക്കാരൻ മരക്കാർ പറയുന്നു. 

Also Read: രാത്രി 'സ്കോര്‍പിയോ' കാറിലെത്തും; തിരുമ്മാനെന്ന് പറഞ്ഞു, ഷാഫിയെ കുരുക്കിയത് ഈ മൊഴി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം