തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി

Published : Nov 14, 2026, 07:52 PM IST
Gold Theft

Synopsis

തിരുവനന്തപുരം ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലേക്ക് കടന്ന പ്രതികളെ പിന്തുടർന്ന് വയനാട്ടിൽ വെച്ചാണ് അതിവിദഗ്ദ്ധമായി പിടികൂടിയത്.

തിരുവനന്തപുരം: ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ളയിൽ 6 പേ‍‍ർ പ്രതികളെയും പിടികൂടി പൊലീസ്. കുറച്ച് സ്വർണവും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. 4 പേർ മോഷണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. 2 പേർ ഗൂഡാലോചനയിൽ ആണ് പങ്കെടുത്തത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പിടികൂടിയത്. കർണാടകയിൽ കടന്ന പ്രതികളെ പൊലീസ് പിന്തുടർന്ന് വയനാട്ടിൽ കയറ്റുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘമാണ് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവര്‍ന്നത്. രണ്ടു കിലോ സ്വര്‍ണമാണ് കവര്‍ന്നതെന്ന് ഉടമകൾ പൊലീസിനോട് പറഞ്ഞു. എന്നാൽ 15 പവനെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. രാത്രി പത്തു മണിക്ക് ശേഷം ജ്വല്ലറി പൂട്ടി സ്വർണമടങ്ങിയ ബാഗുമായി നന്ദകുമാർ പിന്‍വാതിലിലൂടെയാണ് ഇറങ്ങിയത്. ബാഗ് ശരീരത്തിൽ തൂക്കിയിട്ട് സ്കൂട്ടറിൽ വീട്ടിലേയ്ക്ക് തിരിച്ചു. നന്ദകുമാര്‍ പിന്തുടര്‍ന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. പഴയ സ്വര്‍ണം വാങ്ങി പണി ചെയ്ത് വിൽക്കുന്ന മഹരാഷ്ട്ര സ്വദേശി നന്ദകുമാര്‍ ചാലയിൽ ജ്വല്ലറി തുടങ്ങിയിട്ട് 10 വര്‍ഷത്തിലധികമായി.

രാത്രി തന്നെ നഗരത്തിൽ പലയിടത്തും പരിശോധിച്ചെങ്കിലും കവര്‍ച്ച നടത്തിയവരെ കണ്ടെത്താനായില്ല. ജ്വല്ലറിയിൽ നിന്നടക്കം സിസിസിടി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘത്തെയാണ് ആദ്യം വിവരം അറിയിച്ചത്. പക്ഷേ മോഷ്ടക്കാള്‍ പോയതായി കാട്ടിക്കൊടുത്ത വഴി തെറ്റി. കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതികള്‍ക്കായി ഡാൻസാഫ് സംഘമുള്‍പ്പെടെ തെരച്ചിൽ നടത്തുന്നുണ്ട്. അടുത്തിടെ ജയിലിൽ നിന്ന് ഇറങ്ങിയ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂളുകളിൽ ബാല​ഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷ; മന്ത്രിയുടെ നിർദേശം, വിവാദ ഉത്തരവ് പിൻവലിച്ചു
'ആവശ്യങ്ങൾ നടപ്പാക്കി തരാതെ നിരാഹാരം അവസാനിപ്പിക്കില്ല; കൈയിൽ നീരുവെച്ചു, വള‍ർമതിക്ക് ഡ്രിപ് ഇടാൻ ബുദ്ധിമുട്ട്'; എൽപിഎസ്ടി ഉദ്യോഗാ‍ർത്ഥികൾ