'കസ്റ്റ‍ഡിയിൽ നാലുപേ‍ർ, ഒരാൾ ഓടി രക്ഷപ്പെട്ടു'; ചാലയിലെ സ്വർണക്കവർച്ചയിൽ സിറ്റി പൊലീസ് കമ്മീഷണര്‍

Published : Nov 15, 2026, 02:35 AM IST
Chala Robbery

Synopsis

ചാലയിലെ സ്വർണക്കവർച്ചയിൽ പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുൾ ബി കൃഷ്ണ. ഒരു വാഹനവും നാലുപേരുമാണ് കസ്റ്റഡിയിലായതെന്നും ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയിൽ പ്രതികളെ പിടികൂടിയതിനെക്കുറിച്ച് പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുൾ ബി കൃഷ്ണ. ഒരു വാഹനവും നാലുപേരുമാണ് കസ്റ്റഡിയിലായതെന്നും ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും കമ്മീഷണര്‍ അറിയിച്ചു. അനിൽ, ആൻ്റണി, അനൂപ് എന്നിവരാണ് പിടിയിലായത്. വയനാട് പടിഞ്ഞാറേത്തറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വാഹനം വിശദമായി പരിശോധിച്ചു വരുന്നുവെന്നും കമ്മീഷണ‍ർ വ്യക്തമാക്കി.

പ്രതികളിൽ നിന്ന് ഒരു ബാർ ഗോൾഡ് ആണ് ലഭിച്ചത്. കസ്റ്റഡിയിൽ ആറ് പേരാണ് ഉള്ളത്. വയനാട് ആറുപേരാണ് കസ്റ്റഡിയിലുള്ളത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉള്ളത് സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ആളാണ്. സ്വർണം പൊട്ടിക്കൽ സംഘവുമായി പ്രതികൾക്ക് ബന്ധം ഉണ്ടോ എന്ന് വിശദമായി ചോദ്യംചെയ്താലേ പറയാനാകൂ എന്നും അദ്ദേഹം അറിയിച്ചു.

അനിൽ എന്ന ആളുടെ വണ്ടിയാണ് പിടികൂടിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് പിടിയിലായവർ സംശയനിഴലിലാണ്. കൂടുതൽ പ്രതികൾ ഉണ്ടായേക്കാം. സ്ഥാപനവുമായി പരിചയമുള്ള ആളുകളാണ് സംശയ പട്ടികയിൽ ഉള്ളത് പിടിലായവർ. പിടിയിലായ അനിൽ തിരുവനന്തപുരം സ്വദേശി ആണെങ്കിലും ഇപ്പൊൾ എറണാകുളത്താണെന്നും കമ്മീഷണര്‍ വിശദമാക്കി.

ഇക്കഴിഞ്ഞ 12-ാം തീയതി രാത്രിയിലാണ് ചാലയിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ പക്കൽ നിന്ന് സ്വർണം കവർന്നത്. രാത്രി ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം സ്വർണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ ആണ് കാറിൽ ക‌ർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതികളെ പൊലീസ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല, സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
അഞ്ചാംക്ലാസുകാരിയെ ചൂരൽകൊണ്ട് തല്ലിച്ചതച്ചെന്ന് പരാതി; അധ്യാപകനെതിരേ കേസ്; കുട്ടി കടുത്ത മാനസികസമ്മർദത്തിലെന്ന് പിതാവ്