'ആറ് മാസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നു'; യാത്ര പറഞ്ഞ് കളക്ടര്‍ വാസുകി

By Web TeamFirst Published Jun 10, 2019, 9:22 PM IST
Highlights

വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ അവധി.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി അവധിയിൽ പ്രവേശിച്ചു. ആറ് മാസത്തേക്കാണ് വാസുകി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വാസുകി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എഡിഎം. വിനോദിനാണ് പകരം ചുമതല. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ സർക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ അവധി.

click me!