തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ്; ഒന്നാം പ്രതി ആത്മഹത്യ ചെയ്തു

Published : May 08, 2022, 10:58 PM ISTUpdated : May 08, 2022, 11:28 PM IST
തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ്;  ഒന്നാം പ്രതി ആത്മഹത്യ ചെയ്തു

Synopsis

 മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ ചാടിയാണ് വെഞ്ഞാറമൂട് സ്വദേശി  സുബിന്‍ [35] മരിച്ചത്. മൂന്ന് ദിവസമായി സുജിത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സുബിൻ. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ ചാടിയാണ് വെഞ്ഞാറമൂട് സ്വദേശി  സുബിന്‍ [35] മരിച്ചത്. മൂന്ന് ദിവസമായി സുജിത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സുബിൻ. 

കേസുമായി ബന്ധപ്പെട്ട് മനോവിഷമമാണ് ആത്മഹത്യ കാരണം എന്ന് ബന്ധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ്  കേസിനാസ്പമായ സംഭവം നടന്നത്. ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും  അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനേയും സദാചാര പോലീസ് ചമഞ്ഞെത്തി  സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ.

ആശുപത്രിക്ക് മുന്നിൽ വച്ച് ഇരുചക്രവാഹനത്തിലായിരുന്ന ദമ്പതികളെ തടഞ്ഞുതിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയായിരുന്നു.  ബഹളം കേട്ട് ആളുകൾ കൂടിയതോടെ സദാചാര ഗുണ്ടകൾ സ്ഥലം വിട്ടു. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും
Malayalam News live: ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും