ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

Published : Apr 27, 2025, 08:02 AM ISTUpdated : Apr 27, 2025, 08:14 AM IST
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജ്  ജീവനക്കാരൻ അറസ്റ്റിൽ

Synopsis

ശസ്ത്രക്രിയക്കുശേഷം ഐസിയുവിൽ കിടന്ന യുവതിയെ കയറിപിടിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡര്‍ അറസ്റ്റിലായി. സംഭവത്തെ തുടര്‍ന്ന് അറ്റന്‍ഡര്‍ ദിൽകുമാറിനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: രോഗിയായ യുവതിയെ അതിക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോടാണ് മോശമായി പെരുമാറിയത്. ഐസിയുവിൽ കിടക്കുകയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ സസ്പെൻഡ് ചെയ്തു. ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറാണ് ദിൽകുമാര്‍. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെയാണ് സംഭവമമെന്നാണ് പരാതി.

ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും കഞ്ചാവ് എത്തിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു, വിശദമായ അന്വേഷണമെന്ന് എക്സൈസ്
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം