
തിരുവനന്തപുരം: പൊലീസ് സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇടത്-വലത് അനുഭാവമുള്ള പൊലീസുകാരുടെ പാനലുകളാണ് മത്സരിക്കുന്നത്.
സഹകരണ സംഘത്തിലെ തിരിച്ചറിയൽ കാർഡ് വിതരണത്തിലെ തർക്കം പൊലീസുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. സംഘർഷത്തിലും ഉപരോധത്തിലും പങ്കെടുത്ത 14 പൊലീസുകാരെ സസ്പെന്റ്റ് ചെയ്തിരുന്നു. കോടതി നിർദേശ പ്രകാരം ഇന്നലെയും തിരിച്ചറിയൽ കാർഡ് വിതരണം നടന്നിരുന്നു. 6500 ലധികം വോട്ടർമാരുള്ള സംഘത്തിൽ 4500 ഓളം വോട്ടർമാർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിച്ചത്. രാവിലെ 8 മുതൽ 4 വരെയുള്ള തെരെഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള പൂർണ്ണ ഉത്തരവാദിത്വം ഡിജിപിക്കായിരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ്
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam