
തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ വേണ്ടി ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളെയും മന്ത്രി സജി ചെറിയാൻ തള്ളിക്കളഞ്ഞു. അലൈൻമെന്‍റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കിൽ തന്നെ വീട് വിട്ടു നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാൻ അവകാശപ്പെട്ടു.
പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ അലൈൻമെന്‍റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂർ പറയുന്നത്. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇടപെലും നടത്തിയിട്ടില്ലെന്നും വീടും സ്ഥലം പാലിയേറ്റീവ് സൊസൈറ്റിക്കായി നൽകാൻ തീരുമാനിച്ചതാണെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവന.
നേരത്തെയും അലൈൻമെന്‍റ് മാറ്റാൻ രാഷ്ട്രീയ ഇടപെടലുണ്ടായതായി ആരോപണങ്ങളുയർന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചിയിലും സമര സമതി അംഗങ്ങൾ സമാന ആരോപണം ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam