ക്ലൈമാക്സിൽ തിരുവഞ്ചൂരിന്‍റെ സുപ്രധാന പ്രതികരണം; 'ഹൈക്കമാൻഡിനെ സന്തോഷം അറിയിക്കുന്നു, എല്ലാവരോടും അഭിപ്രായം ചോദിച്ചു'

Published : May 14, 2026, 09:37 AM IST
THIRUVANCHOOR

Synopsis

പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, കെ സി വേണുഗോപാലിനെ രാഹുൽ ഗാന്ധി വിളിപ്പിച്ചതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ സസ്പെൻസ് മുറുകുകയാണ്.

കോട്ടയം: മുഖ്യമന്ത്രി ആരെന്നതിൽ ഉചിതമായ തീരുമാനം ഇന്ന് വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ക്ലാരിറ്റി ഉള്ള പ്രോസസ്സാണ് നടന്നത്. അതിനെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. ഹൈക്കമാൻഡിനെ എല്ലാതരത്തിലുള്ള സന്തോഷവും അറിയിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജനാധിപത്യ പാർട്ടിയിൽ ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങളെ ഇവിടെ ഉണ്ടായിട്ടുള്ളൂ. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ പോകുന്നത്.

ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തോട് 100 ശതമാനം യോജിക്കും. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഹൈക്കമാൻഡിനെ അംഗീകരിക്കേണ്ടത് കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലീഗിന് എതിരായ സുകുമാരൻ നായരുടെ പ്രസ്താവനയിൽ വിവാദത്തിന് ഇല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ഒരിക്കലും ഒരു തെറ്റായ സമീപനം എടുത്തതായി തോന്നിയിട്ടില്ല. അദ്ദേഹം ഒരു തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‍റേതായ കാരണങ്ങൾ ഉണ്ടാകാമെന്നും കോട്ടയത്ത് നിന്ന് വീണ്ടും വിജയിച്ച തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അതേസമയം, കെ സി വേണു​ഗോപാലിനെ രാഹുൽ ​ഗാന്ധി വിളിപ്പിച്ചതോടെ ക്ലൈമാക്സിലും സസ്പെൻസ് കടുക്കുകയാണ്. നിർണായക കൂടിക്കാഴ്ച നടക്കുന്നത് രാഹുൽ ​ഗാന്ധിയുടെ വസതിയിലാണ്. അതേ സമയം എന്തിനാകും രാഹുൽ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ദില്ലിയിൽ നിന്ന് തിരിച്ചിട്ടില്ല. വളരെ പെട്ടെന്നാണ് കെസി വീട്ടിൽ നിന്ന് ഇറങ്ങിയത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി; നിർണായക കൂടിക്കാഴ്ച രാഹുലിന്റെ വസതിയിൽ
ഇടിമിന്നലോട് കൂടിയ കനത്ത മഴ, ഉത്ത‍ർപ്രദേശിൽ 33 മരണം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി യോഗി ആദിത്യനാഥ്