
തിരുവനന്തപുരം : 63- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി. ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡി എച്ച് ഒ എച്ച്എ സ്. കലോത്സവത്തിന്റെ' പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു ഹൈസ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം സംഘടിപ്പിച്ചത്. ആദ്യമായി മത്സരത്തിന് ഇറങ്ങിയതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്.
18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും. തൻഹ മെഹസ്, പി.ആര്യ ,എം.ആർ. പാർവണ, ശീതൾമനോജ്, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുൺ തേഞ്ഞിപ്പലമാണ് കുട്ടികളുടെ നൃത്താധ്യാപകൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam