കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം, 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലർട്ട് 2 ദിവസം 3 ജില്ലകളിലായി

Published : May 07, 2024, 12:07 AM IST
കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം, 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലർട്ട് 2 ദിവസം 3 ജില്ലകളിലായി

Synopsis

. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം. ഈ ആഴ്ച വേനൽ മഴ കനക്കുന്നുവെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത് പ്രകാരം ഇന്ന് കാസർകോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതിൽ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു, നാളെയും കടലാക്രമണ സാധ്യത; കള്ളക്കടൽ ഭീഷണി ഒഴിയുന്നില്ല

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
09-05-2024: മലപ്പുറം, വയനാട്
10-05-2024: ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം