സിഎജിക്കെതിരെ നിയമസഭയിലും ആരോപണം ആവർത്തിച്ച് ധനമന്ത്രി

Published : Jan 13, 2021, 10:32 AM IST
സിഎജിക്കെതിരെ നിയമസഭയിലും ആരോപണം ആവർത്തിച്ച് ധനമന്ത്രി

Synopsis

ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. 

തിരുവനന്തപുരം: സിഎജിക്കെതിരെ ആരോപണം ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു. 

ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. സർക്കാരിന് മേൽ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും 14 (1) ചട്ടപ്രകാരമുള്ള ഓഡിറ്റ് പോരെന്ന് സിഎജി ഇപ്പോൾ കത്തെഴുതുന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആർക്കും പരിശോധിക്കാമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. 

കിഫ്ബിയുടെ രണ്ടാം ഘട്ടം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിൽ വിവിധ ഘട്ടങ്ങളിലായി 65000 കോടിയുടെ പദ്ധതികൾ കിഫ്ബി ആസൂത്രണം ചെയ്തിട്ടുണ്ട്. കിഫ്ബി വിജയിക്കുന്നു എന്നതിന്റെ തെളിവാണ് കിഫ്ബി ക്കെതിരായ ആരോപണങ്ങളെന്നും കിഫ്ബിയെ തകർക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും  മികച്ച ട്രഷറി സോഫ്റ്റ് വെയറാണ് കേരളത്തിലേത്. കഴിഞ്ഞ വർഷമുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റും ഫങ്ങ്ഷണൽ ഓഡിറ്റും ഇപ്പോൾ നടക്കുന്നുണ്ട്. ഇതുമൂലമുള്ള കാലതാമസം വന്നിട്ടുണ്ട്. ട്രഷറി ക്രമക്കേടിന് ഈ സർക്കാർ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്.

ട്രഷറിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കും. വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ നിലവിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടില്ല. എന്നാൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ക്രമക്കേടിൽ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. മറ്റു ക്രമക്കേടുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ 4 വർഷം കൊണ്ട് 16304 കോടിയുടെ മൂലധന ചെലവ് വർദ്ധന ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി