'കുഴൽനാടൻ ആന്‍റണിയോടു പോയി ചോദിക്ക് ' കരിമണല്‍ഖനനം സ്വകാര്യമേഖലക്ക് എഴുതിക്കൊടുത്തത് യുഡിഎഫെന്ന് തോമസ് ഐസക്

Published : Feb 13, 2024, 04:26 PM IST
'കുഴൽനാടൻ ആന്‍റണിയോടു പോയി ചോദിക്ക് ' കരിമണല്‍ഖനനം സ്വകാര്യമേഖലക്ക് എഴുതിക്കൊടുത്തത് യുഡിഎഫെന്ന് തോമസ് ഐസക്

Synopsis

പുതുപ്പള്ളിയിൽ പോയി കല്ലറയിൽ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം. അതുമല്ലെങ്കിൽ സ്വകാര്യ ധാതുമണൽ ഖനനം നയമായി സ്വീകരിച്ച കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം.

തിരുവനന്തപുരം: സിഎംആര്‍എല്ലിന് കരിമണല്‍ ഖനനത്തിന് വഴിയൊരുക്കാന്‍ വ്യവസായ നയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് മാറ്റം വരുത്തിയെന്ന മാത്യു കുഴല്‍നാടന്‍റെ ആരോപണം തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത്.തോട്ടപ്പള്ളി പൊഴിയിൽ നിന്ന് മണൽ ശേഖരിക്കുന്നതും, വേർതിരിച്ച് ഇൽമനേറ്റ് എടുക്കുന്നതും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML-ഉം, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE-ഉം ആണ്. 50 ശതമാനം വീതമാണ് ഇരുസ്ഥാപനങ്ങൾക്കുമുള്ള അവകാശം. KMML സംസ്കരിക്കുന്ന ഇൽമനേറ്റ് പൂർണ്ണമായും ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിന് ഉപയോഗിക്കും. ബാക്കി വരുന്നത് IRE വഴിയാണ് വിപണനം നടത്തുക. IRE സംസ്കരണ ഫാക്ടറി അല്ല. അവർ മിനറലുകൾ വേർതിരിച്ചെടുത്ത് വിദേശത്തും നാട്ടിലും വിൽക്കുന്ന കമ്പനിയാണ്. കേരളത്തിലെ ഒരു സ്വകാര്യ സംരംഭമായ CMRL-നു വിൽക്കുന്നതും ഈ രീതിയിലാണ്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും ഇതാണു പ്രവർത്തന രീതി. അങ്ങനെ ഇൽമനേറ്റ് CMRL-ന് വിറ്റതിന് ഒത്താശ ചെയ്തതിന്‍റ പ്രതിഫലമാണുപോലും വീണയുടെ കമ്പനിക്കുള്ള സേവന കരാർ എന്ന ഒരു നരേറ്റീവ് ഉണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് മാത്യു കുഴൽനാടൻ ചെയ്യുന്നത്.

കേരളത്തിലെ ധാതുമണൽ സ്വകാര്യമേഖലയ്ക്കു മൊത്തത്തിൽ എഴുതിക്കൊടുക്കാനുള്ള നീണ്ട ചരിത്രമാണ് യുഡിഎഫിനുള്ളത്. അതിനെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്.കുഴൽനാടൻ ചെയ്യേണ്ടത് ശ്രീ. ഏ.കെ. ആന്‍റണിയോട് പോയി ഇതേക്കുറിച്ചു ചോദിക്കുക. വേണമെങ്കിൽ പുതുപ്പള്ളിയിൽ പോയി കല്ലറയിൽ ഒരു ചോദ്യക്കുറിപ്പു വെയ്ക്കുകയുമാകാം. അതുമല്ലെങ്കിൽ സ്വകാര്യ ധാതുമണൽ ഖനനം നയമായി സ്വീകരിച്ച കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ചോദിക്കുകയുമാകാം.വളഞ്ഞു മൂക്കു പിടിക്കണ്ട.കർത്താവിനു കരിമണൽ ഖനനം കൊടുക്കാൻ നേരെ ഇറങ്ങിയതാണ് യുഡിഎഫിന്‍റെ  ചരിത്രമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി
വരുന്നു, പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും