
കോട്ടയം; മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും, എല്‍ഡിഎഫിലെ അസംതൃപ്തരായ കക്ഷികളുടെ സാഹചര്യം പ്രയോജനപ്പെടുത്തുകയും വേണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് രംഗത്ത്.
'എൽഡിഎഫിലെ അതൃപ്തർ ആരെന്ന് കേരള കോൺഗ്രസിന് അറിയില്ല.അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അത് കെ പി സി സി വ്യക്തമാക്കട്ടെ.യു ഡി എഫ് അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്.നിലവിൽ ഒരു ചർച്ചകളും യുഡിഎഫിൽ നടന്നിട്ടില്ല.അഭിപ്രായം പറയേണ്ട ഘട്ടത്തിൽ പാർട്ടി ചെയർമാൻ അഭിപ്രായം പറയും.തൽക്കാലം അനാവശ്യ ചർച്ചകൾക്കില്ല.യുഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല.യു ഡി എഫിൽ നിന്ന് പോയവരെല്ലാം കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പോയത്' അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫല്‍ തൃപ്തരല്ലെന്നും ഇടതു മുന്നണിയിലേക്ക് മടങ്ങാന്‍ നീക്കം നടത്തുന്നുമുണ്ടെന്ന ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മോന്‍സ് ജോസഫിന്‍റെ ഈ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.
യുഡിഎഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം: വി ഡി സതീശൻ
യുഡിഎഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടത് മുന്നണിയിൽ സിപിഎമ്മിന്റെ തീവ്ര വലത് പക്ഷ നിലപാടിൽ അസ്വസ്ഥതയുള്ളവരുണ്ട്. അവരെയെത്തിച്ച് മുന്നണിയെ വിപൂലീകരിക്കും. ഏതൊക്കെ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട്ട് ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി വിപുലീകരിക്കും, ബൂത്ത് തലം വരെ പുനസംഘടന; കോഴിക്കോട് ചിന്തൻ ശിബിരം പ്രഖ്യാപനം
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും കേരളത്തിലെ ഇടത് സർക്കാരിനെയും രൂക്ഷഭാഷയിൽ കടന്നാക്രമിച്ച് കോൺഗ്രസ് ചിന്തൻ ശിബിരം പ്രഖ്യാപനം. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സർക്കാർ വേട്ടയാടുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കാൻ കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിൽ തീരുമാനമായി. മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. കെഎസ്ആർടിസിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും.
പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കാരിക്കും. കെ പി സി സിയിലും ഡിസിസിയിലും ഇലക്ഷൻ കമ്മറ്റി രൂപീകരിക്കും. കെപിസിസി മുതൽ ബൂത്ത് തലം വരെ പുന സംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്ക്കരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കാരിക്കും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും. കലഹരണ പെട്ട പദാവലി പരിഷ്കാരിക്കും. പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്ക്കരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടുമെന്ന് ഉറപ്പ് വരുത്തും. പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്ക്കരിക്കാൻ തീരുമാനിച്ചതായും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രഖ്യാപിച്ചു....കൂടുതൽ ഇവിടെ വായിക്കാം